You are Here : Home / എഴുത്തുപുര

വിവാദ പരസ്യം: തെറ്റുപറ്റിയെന്ന് പിണറായി

Text Size  

Story Dated: Friday, December 06, 2013 08:47 hrs EST

വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ പരസ്യം 'ദേശാഭിമാനി'യുടെ ഒന്നാംപേജില്‍ നല്‍കിയ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് പ്ലീനത്തിന്റെ വിജയത്തെ താഴ്ത്തിക്കെട്ടാന്‍ വലതുപക്ഷ ശക്തികള്‍ക്ക് വീണുകിട്ടിയ ഒന്നായിരുന്നു സൂര്യ ഗ്രൂപ്പിന്റെ ദേശാഭിമാനിയിലെ പരസ്യം. ദേശാഭിമാനിക്ക് പരസ്യം നല്‍കിയത് പ്രത്യേക ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് പരസ്യദാതാവ് പിന്നീട് പ്രതികരിച്ചതായി കണ്ടു.

പ്ലീനത്തിന് ഇയാളില്‍ നിന്ന് സംഭാവന സ്വീകരിക്കാത്ത പാര്‍ട്ടിയെ പരസ്യം നല്‍കി വിവാദത്തില്‍ പെടുത്താനാണ് ശ്രമിച്ചതെന്ന് പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണ പരസ്യം നല്‍കുന്നവരായാലും പ്ലീനവുമായി ബന്ധപ്പെട്ട പരസ്യം വിവാദത്തിനുദ്ദേശിച്ചാണ് നല്‍കുന്നതെന്ന് മനസിലാക്കുന്നതില്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് വീഴ്ചയുണ്ടായി എന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.