You are Here : Home / എഴുത്തുപുര

എക്സിറ്റ് പോളില്‍ ബിജെപി തരംഗം

Text Size  

Story Dated: Wednesday, December 04, 2013 12:13 hrs EST

ഡല്‍ഹിയില്‍ തൂക്കുമന്ത്രി സഭ നിലവില്‍ വരുമെന്നു ടൈംസ് നൌവിന്റെ എക്സിറ്റ് പോള്‍ ഫലം. 70 മണ്ഡലങ്ങളുള്ള ഡല്‍ഹിയില്‍ ബിജെപി 25-ഉം കോണ്‍ഗ്രസ് 24-ഉം സീറ്റുകള്‍ നേടും. ആം ആദ്മി 18 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി ഭരണത്തില്‍ വരുമെന്നും ടൈംസ് നൌന്‍റെ പ്രവചനമുണ്ട്. ഛത്തീസ്ഗഡില്‍ കോണ്‍‌ഗ്രസുമായി കടുത്ത മത്സരം നേരിടേണ്ടി വരും. ഡല്‍ഹിയില്‍ തൂക്കുമന്ത്രി സഭ നിലവില്‍ വരുമെന്നുമാണ് സര്‍വേ ഫലം.
ഛത്തീസ്ഗഡില്‍ 90 മണ്ഡലങ്ങളില്‍ ബിജെപി 46 സിറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 41 സീറ്റുകള്‍ ലഭിക്കും. ബി എസ് പിയുടെ രണ്ട് സീറ്റില്‍നിന്ന് ഒന്നായി ചുരുങ്ങും. രാജസ്ഥാനില്‍ ആറില്‍ നിന്ന് രണ്ടായി സീറ്റ് കുറയും.
മധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൌഹാന്‍ ഹാട്രിക് നേടുമെന്നാണ് വിലയിരുത്തല്‍. ബിജെപി 126 സീറ്റുകളില്‍ വിജയിക്കും. കഴിഞ്ഞവര്‍ഷം 143 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 65 സീറ്റില്‍ ഒതുങ്ങുമ്പോള്‍ ബിജെപി 78ല്‍ നിന്ന് 118 സീറ്റായി ഉയരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.