You are Here : Home / എഴുത്തുപുര

സലിം രാജ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം

Text Size  

Story Dated: Tuesday, December 03, 2013 10:29 hrs EST

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശം. റവന്യൂവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.കടകംപള്ളി, കളമശ്ശേരി എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളില്‍ സലിം രാജ് തട്ടിപ്പ് നടത്തിയതായ ആരോപണമാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യൂവകുപ്പ് അന്വേഷിച്ചത്. എന്നാല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മാത്രമാണ് ലഭിച്ചതെന്നും അത് പഠിച്ച് ഉടന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തെത്തുടര്‍ന്ന് കേസ് 18 ലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More