You are Here : Home / എഴുത്തുപുര

സച്ചിന് ഭാരതരത്ന: പൊതുതാല്‍പര്യ ഹരജി തളളി

Text Size  

Story Dated: Tuesday, December 03, 2013 03:18 hrs UTC

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കാനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തളളി. സ്പോര്‍ട്സ് താരത്തിന് ഭാരതരത്ന നല്‍കാവുന്ന വിധത്തില്‍ ഇതിന്‍റെ ചട്ടത്തില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കനകസബായ് നവംബര്‍ 29 നാണ് ഹരജി സമര്‍പിച്ചത്.   
എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.
1954 ല്‍ പ്രസിഡന്‍്റ് നടത്തിയ വിഞ്ജാപനപ്രകാരം കല, സാഹിത്യം, ശാസ്ത്രം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവര്‍ക്ക് മാത്രമാണ് രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്ന നല്‍കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More