You are Here : Home / എഴുത്തുപുര

ഇന്ത്യ ഭരിക്കുന്ന 'ആദായ'രാജാക്കന്മാര്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, December 02, 2013 04:28 hrs UTC

ആദായനികുതി: ജഗന്‍ മോഹന്‍ റെഡ്ഡിയും മാര്‍ട്ടിനും മുന്നില്‍

 

ആദായനികുതി വകുപ്പ്‌ ഓരോ മേഖലയിലും ഏറ്റവും കൂടുതല്‍ ടാക്‌സ്‌ അടക്കുന്ന ആളുകളുടെയും കമ്പനികളുടെയും പേരു വിവരം പുറത്തു വിട്ടു‌. 2011-12 വര്‍ഷത്തെ വ്യക്തിഗത ഇനത്തില്‍ ഷിറീന്‍ എന്നയാളാണ്‌ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്നത്‌. പഞ്ചാബിലെ വ്യവസായി കമല്‍ജീത്‌ സിംഗ്‌ അലുവാലിയയും വൈ എസ്‌ ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍ മോഹന്‍ റെഡ്ഡിയുമാണ്‌ രണ്ടാം സ്ഥാനത്ത്‌. വിവാദ ലോട്ടറി നടത്തിപ്പുകാരനായ സാന്റിയാഗോ മാര്‍ട്ടിന്‍ കൂടുതല്‍ നികുതിയടക്കുന്നവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്‌.
2010-11 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ നികുതിയടക്കേണ്ട വ്യവസായികളുടെ ലിസ്‌റ്റില്‍ വ്യവസായിയായ അനാലിജിത്‌ സിംഗാണ്‌ ഒന്നാം സ്ഥാനത്ത്‌. ഖനിതൊഴിലാളിയായ ഇന്ദ്രാണി പട്‌നായിക്‌ രണ്ടാം സ്ഥാനത്തും വ്യവസായി അസിം ഘോഷ്‌ മൂന്നാം സ്ഥാനത്തുമാണ്‌.
ഐടി ഡിപ്പാര്‍ട്ടുമെന്റ്‌ പുറത്തുവിട്ട ലിസ്‌റ്റില്‍ ആര്‍ടിഐ ആക്‌ടിവിസ്റ്റ്‌ സുഭാഷ്‌ ചന്ദ്ര അഗര്‍വാള്‍ ആണ്‌ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്‌. നികുതിയടക്കുന്നതില്‍ വീഴ്‌ച വരുത്തിയവരുടെ പേരു വിവരങ്ങള്‍ അവര്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറാകാത്തതിനാല്‍ ലിസ്റ്റ്‌ അപൂര്‍ണമാണ്‌. വിഭജിക്കാത്ത ഹിന്ദു വിഭാഗത്തില്‍ ഗംഗാധര്‍ നര്‍സിംഗ്‌ദാസ്‌ അഗര്‍വാള്‍ ആണ്‌ ഏറ്റവും കൂടുതല്‍ നികുതിയടക്കുന്നത്‌. ഗുര്‍ദീപ്‌ സിംഗ്‌ ചന്ദയും പിവി ഗോപാലകൃഷ്‌ണയുമാണ്‌ രണ്ടും മൂന്നും സ്ഥാനത്ത്‌ ഉള്ളത്‌. 2010-11 വര്‍ഷം രസിക്‌ ലാല്‍ മണിക്‌ചന്ദ്‌ ധരിവാള്‍ ആയിരുന്നു മുന്നില്‍. തൊട്ടു പിന്നിലുണ്ടായിരുന്നത്‌ രമേഷ്‌ ചന്ദ്ര കപൂര്‍, ശ്രീവത്സന്‍ എന്നിവരായിരുന്നു.

2011-12 വര്‍ഷത്തെ കമ്പനി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ നികുതിയടക്കേണ്ടവരില്‍ ഒ എന്‍ ജി സിയാണ്‌ മുന്നില്‍. തൊട്ടു പിന്നില്‍ എസ്‌ബിഐയും നാഷണല്‍ സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുമാണ്‌. ആദ്യത്തെ 10 കമ്പനികളുടെ പട്ടികയില്‍ വന്ന പ്രൈവറ്റ്‌ കമ്പനികള്‍ മൂന്നെണ്ണം മാത്രമാണ്‌. റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, പിരാമല്‍ എന്റര്‍പ്രെസസ്‌ ലിമിറ്റഡ്‌, ടാറ്റാ സ്‌റ്റീല്‍ എന്നിവയാണവ. മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്‌ നാലാം സ്ഥാനമാണ്‌. എല്‍ഐസിക്കു തൊട്ടു പിന്നിലാണിത്‌.

2010-11 വര്‍ഷത്തെ കമ്പനി വിഭാഗത്തില്‍ എസ്‌ബിടിയായിരുന്നു മുന്നില്‍. പിന്നാലെ ഒഎന്‍ജിസിയും എല്‍ ഐ സിയുമായിരുന്നു ഉണ്ടായിരുന്നത്‌. ആ സമയത്ത്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസും ഐടിസി ലിമിറ്റഡും മാത്രമായിരുന്നു ആദ്യ പത്തു പേരുടെ പട്ടികയിലിടം പിടിച്ച കമ്പനികള്‍.

2011-12 വര്‍ഷത്തെ കൂട്ടുവ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നികുതിയടക്കേണ്ടി വന്നത്‌ വിഎം സാല്‍ഗോക്കര്‍ സെയില്‍സ്‌ ഇന്റര്‍നാഷണലാണ്‌. വീരഭദ്രപ്പ സംഗപ്പ ആന്‍ഡ്‌ കമ്പനി രണ്ടാം സ്ഥാനത്തും സിജെ ഷാ ആന്‍ഡ്‌ കമ്പനി മൂന്നാം സ്ഥാനത്തുമെത്തി. തൊട്ടു മുമ്പത്തെ വര്‍ഷം സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആണ്‌ ഏറ്റവും വകൂടുതല്‍ നികുതിയടച്ചത്‌. സാല്‍ഗോക്കര്‍ രണ്ടാം സ്ഥാനത്തും ഗോള്‍ഡന്‍ ട്രസ്‌റ്റ്‌ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്‌ മൂന്നാം സ്ഥാനത്തുമാണ്‌.
ലോക്കല്‍ അതോറിറ്റി വിഭാഗത്തില്‍ രാജ്യത്തെമ്പാടുമുള്ള പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ആണ്‌ ഏറ്റവും കൂടുതല്‍ ടാക്‌സ്‌ കെട്ടുന്നത്‌. രണ്ടാം സ്ഥാനത്ത്‌ മൊഹാലി, ചണ്‌ഡിഗഡ്‌, അഹമ്മദാബാദ്‌ എന്നിവിടങ്ങളിലുള്ള നഗര വികസന ബോര്‍ഡ്‌ ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.