You are Here : Home / എഴുത്തുപുര

ഇറാന്‍ ജനുവരി ആദ്യത്തോടെ ആണവ പദ്ധതി മരവിപ്പിക്കും

Text Size  

Story Dated: Sunday, December 01, 2013 05:33 hrs UTC

ആണവ പദ്ധതി മരവിപ്പിക്കല്‍ ജനുവരി ആദ്യത്തോടെ ആരംഭിക്കുമെന്ന് ഇറാന്‍. ജനീവയില്‍ ഒപ്പുവെച്ച കരാറില്‍ പറഞ്ഞ വ്യവസ്ഥകള്‍ ഡിസംബര്‍ അവസാനത്തോടെയോ ജനുവരി ആദ്യമോ നടപ്പാക്കി തുടങ്ങുമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതിയിലെ ഇറാന്‍ പ്രതിനിധി റിസ നജഫി വ്യക്തമാക്കി. ആണവ സമ്പുഷ്ടീകരണം അഞ്ചു ശതമാനത്തില്‍ കൂടുതലാവാതിരിക്കുക, 20 ശതമാനമോ കൂടുതലോ സമ്പുഷ്ടീകരിച്ചവ നിര്‍വീര്യമാക്കുക, ഫോര്‍ദോ, നതാന്‍സ് നിലയങ്ങളില്‍ സ്ഥാപിച്ച സെന്‍ട്രിഫ്യൂജുകളില്‍ പകുതിയും നിര്‍വീര്യമാക്കുക, പുതിയ സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ തുടങ്ങാതിരിക്കുക തുടങ്ങിയവയാണ് വ്യവസ്ഥകള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More