You are Here : Home / എഴുത്തുപുര

തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Text Size  

Story Dated: Saturday, November 30, 2013 03:25 hrs UTC

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗോവ സെഷന്‍സ് കോടതി തള്ളി. തേജ്പാലിന്റെ അറസ്റ്റ് ഉടനുണ്ടാകും. വൈകിട്ട് എട്ട് മണിയോടെ നോര്‍ത്ത് ഗോവ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി അനൂജപ്രഭു ദേശായിയാണ് ജാമ്യാപേക്ഷ തള്ളി വിധി പറഞ്ഞത്. വെള്ളിയാഴ്ച കേസില്‍ ചോദ്യം ചെയ്യുന്നതിന് തേജ്പാലിനെ ഗോവ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More