You are Here : Home / എഴുത്തുപുര

സിപിഎം പ്ലീനം: റാലിയില്‍ വിഎസ് പങ്കെടുക്കില്ല

Text Size  

Story Dated: Friday, November 29, 2013 07:27 hrs UTC

സിപിഎം സംസ്ഥാന പ്ലീനത്തിന്റെ സമാപന ദിവസമായ ഇന്ന് നടക്കുന്ന റാലിയില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. പനിയായതിനാലാണ് വി.എസ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതെന്നാണ് വിശദീകരണം.രാവിലെ അദ്ദേഹം പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങും.

വൈകുന്നേരം നാലിന് പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയിലാണ് പ്ലീനം റാലിയും പൊതുസമ്മേളനവും നടക്കുക. പാലക്കാട് ജില്ലയിലെ 1,800ഓളം ബൂത്തുകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ റാലിക്കെത്തും. സി.പി.എം സംസ്ഥാന പ്ളീനത്തില്‍ അവതരിപ്പിച്ച കരട് സംഘടനാരേഖയിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും വി.എസിനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ന്നിരുന്നു.പാര്‍ട്ടികേന്ദ്രത്തിന്‍റ ഭാഗമായി പ്രവര്‍ത്തിക്കുന്ന വി. എസ് അതിനെ ശക്തിപ്പെടുത്തുന്ന സമീപനം സ്വീകരിക്കണമെന്നും നിര്‍ദേശമുയര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More