You are Here : Home / എഴുത്തുപുര

പാര്‍ട്ടി നക്ഷത്രവും വിവാദ സൂര്യനും ഒരുമിച്ചു; പ്ലീനത്തിന് തിളക്കമേറുന്നു!

Text Size  

Story Dated: Friday, November 29, 2013 07:19 hrs UTC

സിപിഎം പാര്‍ടിയുടെ നക്ഷത്രവും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി. എം രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപിന്റെ സൂര്യനും ഒരുമിച്ചു തിളങ്ങുന്ന ചിത്രം പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍. സി.പി.എം പ്ളീനത്തിന് അഭിവാദ്യം അര്‍പ്പിച്ചാണ് വിവാദ വ്യവസായി വി. എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ വന്നത്‍. സി.പി.എം പ്ളീനത്തിന് സൂര്യ ഗ്രൂപ്പിന്റെ അഭിവാദ്യങ്ങള്‍ എന്നാണ് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പരസ്യത്തില്‍ പറയുന്നത്.ഇന്നത്തെ ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലബാര്‍ സിമന്‍്റ്സില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനെതിരെ വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലബാര്‍ സിമന്‍്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്‍്റെയും കുട്ടികളുടെയും മരണവുമായി ബന്ധപ്പെട്ട് വി. എം രാധാകൃഷ്ണന്‍നെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മാസം ജയിലില്‍ കിടന്നതിന് ശേഷം രാധാകൃഷ്ണന് ജാമ്യം ലഭിച്ചു. തനിക്ക് ഗുണമുണ്ടായിട്ടാണ് ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതെന്ന് വി. എം രാധാകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More