You are Here : Home / എഴുത്തുപുര

സംസ്ഥാന സ്കൂള്‍ കായികമേള: കിരീടം എറണകുലത്തിന്

Text Size  

Story Dated: Tuesday, November 26, 2013 10:10 hrs UTC

 

ദേശീയ റെക്കോഡിനെ വെല്ലുന്ന 15 പ്രകടനം ഉള്‍പ്പെടെ ഒമ്പത്  മീറ്റ്റെക്കോഡ് കൂടി പിറന്ന 57ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാംദിനത്തെ ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ പാലക്കാടിനെ പിന്തള്ളി ആതിഥേയരായ എറണാകുളം മുന്നില്‍. സ്കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമെന്ന് ഏറക്കുറെ ഉറപ്പിച്ചു. തിരശ്ശീല വീഴാന്‍ ഒരുദിനം മാത്രം ശേഷിക്കെ സ്വന്തം മണ്ണില്‍വെച്ച് പാലക്കാടിന്‍െറ കൈയില്‍നിന്ന് എറണാകുളം കിരീടം തിരിച്ചു പിടിച്ചു .  
മൂന്നാംദിനം 11 സ്വര്‍ണമെഡല്‍ നേടിയാണ് എറണാകുളം കിരീടത്തിലേക്ക് കുതിച്ചത്. 20 സ്വര്‍ണവും 20 വെള്ളിയും 23  വെങ്കലവുമുള്‍പ്പെടെ 222 പോയന്‍റാണ് എറണാകുളത്തിന്‍െറ അക്കൗണ്ടിലുള്ളത്. 23 സ്വര്‍ണവും 10 വെള്ളിയും 21 വെങ്കലവുമുള്‍പ്പെടെ 197 പോയന്‍റുമായാണ് പാലക്കാട് രണ്ടാംസ്ഥാനത്തുള്ളത്. കോഴിക്കോട്  മൂന്നാംസ്ഥാനത്തുണ്ട്.  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.