You are Here : Home / എഴുത്തുപുര

മാവോവാദി നേതാക്കള്‍ക്കായി വയനാട്ടില്‍ ലുക്കൗട്ട് നോട്ടീസ്

Text Size  

Story Dated: Saturday, November 23, 2013 05:21 hrs UTC

മലബാറിലെ മലയോര മേഖലകളില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംഘത്തിലുണ്ടെന്ന് കരുതുന്ന ഒമ്പത് മാവോവാദി നേതാക്കള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. രൂപേഷ്, വിക്രം ഗൗഡ, സുന്ദരി, രവീന്ദ്ര, ജയണ്ണ, സിനോജ്, ജഗദീഷ്, കന്യാകുമാരി, ലത എന്നിവരുടെ ഫോട്ടോയടക്കം ലുക്കൗട്ട് നോട്ടീസ് വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് പതിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, മേപ്പാടി സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് നടപടി. ആദ്യമായാണ് മലബാര്‍ മേഖലയില്‍ മാവോവാദികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More