You are Here : Home / എഴുത്തുപുര

സംസ്ഥാന സ്കൂള്‍ കായികമേളക്ക് തുടക്കം

Text Size  

Story Dated: Friday, November 22, 2013 11:56 hrs EST

57ാമത് സംസ്ഥാന സ്കൂള്‍ കായികമേളക്ക് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കം. കായിക മേളയിലെ ആദ്യ രണ്ട് സ്വര്‍ണം പാലക്കാടും ഒരു സ്വര്‍ണം എറണാംകുളവും നേടി. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി. യു. ചിത്രക്കും പി. ആര്‍ രാഹുലിനുമാണ് സ്വര്‍ണം.
26 വരെ നടക്കുന്ന മേളയില്‍ 14 ജില്ലകളില്‍നിന്നുള്ള കായികതാരങ്ങള്‍ 95 ഇനങ്ങളിലായി കേരളത്തിന്‍െറ കൗമാര കിരീടം തേടി ട്രാക്കിലും ഫീല്‍ഡിലുമായി പോരിനിറങ്ങും. 18 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ ആദ്യദിനം നടക്കും. വൈകീട്ട് മൂന്നരക്ക് മന്ത്രി കെ. ബാബു ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More