You are Here : Home / എഴുത്തുപുര

സോളാര്‍ കുരുക്കില്‍ മോഡിയും

Text Size  

Story Dated: Friday, November 22, 2013 11:09 hrs UTC

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയും സോളാര്‍ കുരുക്കില്‍. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ പദ്ധതികളുടെ കരാര്‍ ലഭിച്ച കമ്പനിയുടമയുടെ സഹോദരിയെ നിരീക്ഷിച്ച സംഭവത്തില്‍ ആണ് മോഡി പ്രതിക്കൂട്ടില്‍ അകപ്പെട്ടത്. ഗുജറാത്തില്‍ സ്വര്‍ണ വ്യാപാരം നടത്തിയിരുന്ന ബാംഗ്ളൂര്‍ സ്വദേശിയായ പ്രാണ്‍ലാല്‍ സോണിയുടെ 36 കാരിയായ മകളെയാണ് അമിത്ഷായുടെ നിര്‍ദേശ പ്രകാരം പൊലീസ് നേരിട്ടും അല്ലാതെയും നിരീക്ഷിച്ചത്. ബാഗ്ളൂരിലെ ആര്‍കിടെക്ടായ യുവതിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മോഡി പ്രത്യേക താല്‍പര്യമെടുത്ത് സൗരോര്‍ജ പദ്ധതികള്‍ യുവതിയുടെ സഹോദരന്‍്റെ സ്ഥാപനത്തിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More