You are Here : Home / എഴുത്തുപുര

ഐസ്ക്രീം കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും നോട്ടീസ്

Text Size  

Story Dated: Friday, November 22, 2013 10:46 hrs UTC

ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാറിനും സുപ്രീംകോടതി നോട്ടീസ്. പ്രതിപക്ഷ നേതാവ് വി.എസ് അഅച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസില്‍ മന്ത്രിമാരും ഉന്നതരും ഉള്‍പെട്ടതിനാല്‍ പൊലീസ് അന്വേഷണം നിഷ്പക്ഷമല്ളെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വി. എസ് ഹരജി നല്‍കിയത്. 22 ഉന്നതര്‍ അട്ടിമറി ശ്രമം നടത്തിയതിന് തെളിവുണ്ടെന്ന് വി. എസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ പേരുകള്‍ പറഞ്ഞാല്‍ ജുഡീഷ്യറിക്ക് നാണക്കോടാണെന്ന് വി.എസ് കോടതിയില്‍ വെളിപ്പെടുത്തി. കേസിലെ മുഴുവന്‍ രേഖകളും കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ രഞ്ജനപ്രകാശ് ദേശായിയും സി. നാഗപ്പനും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More