You are Here : Home / എഴുത്തുപുര

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്: സര്‍വ്വകക്ഷിയോഗം വിളിക്കും എന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Wednesday, November 20, 2013 09:21 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.മൂന്നംഗസമിതിയുടെ തെളിവെടുപ്പ് നവംബര്‍ 26 ന് തുടങ്ങും. എം.എല്‍എമാരും എംപിമാരും നിര്‍ദ്ദേശിച്ച 16 സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പ്.സര്‍വ്വകക്ഷിയോഗം വിളിച്ച് പൊതു നയം രൂപീകരിച്ചശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് മലയാളത്തിലാക്കി വെബ്‌സൈറ്റിലുടെയും അച്ചടിച്ചും നല്കുമെന്നും അദ്ദേഹം പറഞ്ഞു.
 ഡിസംബര്‍ അഞ്ചിനകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുംസംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സര്‍വ്വകക്ഷിയോഗം വിളിക്കുകയെന്നും മന്ത്രിസഭാതീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More