You are Here : Home / എഴുത്തുപുര

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടുക്കി പവര്‍ ഹൗസ് ഉപരോധിച്ചു

Text Size  

Story Dated: Tuesday, November 19, 2013 07:00 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇടുക്കിയിയില്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ഉപരോധ സമരത്തിന്‍റെ ഭാഗമായി പവര്‍ ഹൗസ് ഉപരോധിച്ചു.സമരസമിതിയുടെ കുഞ്ചിത്തണ്ണി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഉപരോധിച്ചു. ചിത്തിരപുരത്തെ പവര്‍ഹൗസിനു മുന്നില്‍ കസേരയിട്ടിരുന്നാണ് ഉപരോധിച്ചത്. പള്ളിവാസല്‍, മൂലമറ്റം, നേര്യമംഗലം പവര്‍ഹൗസുകളാണ് ഉപരോധിച്ചത്.\മൂലമറ്റം പവര്‍ഹൗസിന് ഒന്നര കിലോമീറ്റര്‍ അകലെ പൊലീസ് ബാരികേഡ് വെച്ച് ഉപരോധക്കാരെ തടഞ്ഞു. പൊലീസ് ബാരികേഡിനു മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധക്കാര്‍ പവര്‍ഹൗസ് ഉപരോധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More