You are Here : Home / എഴുത്തുപുര

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്:വിജ്ഞാപനം അന്തിമമല്ലെന്നു കേന്ദ്രം

Text Size  

Story Dated: Sunday, November 17, 2013 08:59 hrs UTC

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളുവെന്നും ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇത്അന്തിമ വിജ്ഞാപനമല്ലെന്നും കേന്ദ്ര മന്ത്രി ജയന്തി നടരാജന്‍.നിലവിലെ ഓഫിസ് മെമ്മോറാണ്ടത്തിലെ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കെതിരെയല്ലെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
കരട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ 60 ദിവസത്തെ സാവകാശമുണ്ട്. റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും കേന്ദ്രസര്‍ക്കാരിനും സ്വീകാര്യമല്ലെന്ന് മന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More