You are Here : Home / എഴുത്തുപുര

വിജയത്തോടെ യാത്രയയപ്പ്; സച്ചിന്‍ വിതുമ്പി

Text Size  

Story Dated: Saturday, November 16, 2013 07:48 hrs UTC

ക്രിക്കറ്റ് ദൈവത്തിന് വിടവാങ്ങല്‍ പരമ്പരയില്‍ വിജയത്തോടെ രാജ്യത്തിന്റെ ആദരം. പൊരുതാന്‍ പോലും തങ്ങളില്ലേ എന്ന് വിളിച്ചുപറയുന്നയിരുന്നു ക്രിസ് ഗെയ്‌ലും, ചന്ദര്‍പോളും, ഡാരന്‍ ബ്രാവോയും അടങ്ങിയ കരീബിയന്‍ ബാറ്റിംഗ് നിര. ആദ്യ മണിക്കൂറില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ വീണതോടെ ടെസ്റ്റ് നാലാം ദിനത്തേക്ക് നീളില്ല എന്നുറപ്പായി. ആദ്യ ഇന്നിംഗ്‌സലെപ്പോലെ തന്നെ പ്രഗ്യാന്‍ ഓജയുടെ ലെഗ് സ്പിന്നാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ വലച്ചത്. 43 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ക്രിസ് ഗെയ്‌ലിനെ 35 ലും, സാമുവല്‍സിനെ 11 ലും ദിയോനരൈനെ റണ്ണെടുക്കും മുന്‍പും നഷ്ടമായി. ചന്ദര്‍പോളും രാംദിനും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലാണ് വെസ്റ്റ് ഇന്ത്യന്‍ നിര പൊരുതിനോക്കുന്നു എന്നൊരു തോന്നലെങ്കിലും ഉണ്ടായത്.ടീമിന്റെ ഭാഗമായതിനാല്‍ അഭിമാനം. എല്ലാവരുടെയും സ്നേഹത്തിന് നന്ദി.വിതുമ്പിക്കൊന്ടാണ് സച്ചിന്‍ ഗ്രൌണ്ടില്‍നിന്നും മടങ്ങിയത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More