You are Here : Home / എഴുത്തുപുര

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ചു നടപ്പാക്കില്ല: മുഖ്യമന്ത്രി

Text Size  

Story Dated: Saturday, November 16, 2013 06:02 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ഒരു വിധത്തിലും ധൃതിപിടിച്ചു നടപ്പാക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കസ്തൂരി രംഗന്‍ സമിതിയുടേതു കരട് റിപോര്‍ട്ടാണ്. ആ നിര്‍ദേശങ്ങളിലെ വിയോജിപ്പുകള്‍ അറിയിക്കാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ആവശ്യമാണ്. ജനജീവിതത്തെ ബാധിക്കാത്ത തരത്തില്‍ പരിസ്ഥിതി സംരക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More