You are Here : Home / എഴുത്തുപുര

മെഡിക്കല്‍ തട്ടിപ്പ്‌: കവിത പിള്ളയുടെ കൂട്ടുപ്രതി സിപിഎം നേതാവിന്‍റെ മകന്‍

Text Size  

Story Dated: Thursday, November 14, 2013 11:30 hrs EST

മെഡിക്കല്‍ സീറ്റിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെ കേസിലെ പ്രതി കവിത പിള്ളക്കൊപ്പം കൊല്ലത്തെ സിപിഎം നേതാവിന്റെ മകനും തട്ടിപ്പില്‍ പങ്ക്. തട്ടിപ്പ് നടത്തിയതില്‍ റാഷ് ലാല്‍ ആണ് മുഖ്യ പ്രതി എന്നാണ് കവിതയുടെ മൊഴി.കൊല്ലം ജില്ലയില്‍ നിന്ന് മാത്രം 60 ല്‍പരം ആളുകളില്‍ നിന്ന് മെഡിക്കല്‍ സീറ്റിന്റെ പേരില്‍ റാഷ് ലാല്‍ പണം തട്ടിയെടുത്തിട്ടുണ്ടത്രെ. കൊല്ലത്തുള്ള മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് കവിത മൊഴി നല്‍കിയിട്ടുള്ളത്.സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പെട്ടതായി മൊഴി വന്നതോടെ പാര്‍ട്ടി ഊരാക്കുടുക്കില്‍ ആയിരിക്കുകയാണ്.
തനിക്ക് വധ ഭീഷണി ഉള്ളതായി കവിത പിള്ള കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നാണ് അവര്‍ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More