You are Here : Home / എഴുത്തുപുര

സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേറ്റിന് വീഴ്ച പറ്റി

Text Size  

Story Dated: Tuesday, November 12, 2013 05:59 hrs UTC

സോളാര്‍ കേസില്‍ സരിത.എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി അന്വേഷണ റിപ്പോര്‍ട്ട്. തന്നെ പലരും ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്ന് സരിത മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നെങ്കിലും ഇത് രേഖപ്പെടുത്തിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് എ.സി.ജെ.എമ്മിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം രേഖാമൂലം വിശദീകരണം നല്‍കാന്‍ എ.സി.ജെ.എം എന്‍.വി രാജുവിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More