You are Here : Home / എഴുത്തുപുര

വി.എസ് പ്രതിപക്ഷ നേതാവായി തുടരും: കോടിയേരി

Text Size  

Story Dated: Tuesday, November 12, 2013 06:48 hrs UTC

വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുമെന്ന് സി.പി.എം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.സി.പി.എം പ്ളീനം കഴിഞ്ഞാലും വി.എസിന്‍്റെ പദവിക്ക് മാറ്റമുണ്ടാകില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാനല്ല പ്ളീനം ചേരുന്നത്. സോളാര്‍ തട്ടിപ്പ് കേസ് സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി പാര്‍ലമെന്‍്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുപിടിത്തമാണെന്നും കോടിയേരി ആരോപിച്ചു.  ഇടതു മുന്നണി ഉത്തരമേഖലാ ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More