You are Here : Home / എഴുത്തുപുര

ലാവലിന്‍ കേസ് പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതെന്ന് പിണറായി

Text Size  

Story Dated: Thursday, November 07, 2013 09:13 hrs UTC

പാര്‍ട്ടിയെ വേട്ടയാടാന്‍ വേണ്ടിയുള്ളതായിരുന്നു എസ്.എന്‍.സി ലാവലിന്‍ കേസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താന്‍ ഒരു നിമിത്തം മാത്രമായിരുന്നു. ഇതൊന്നും വിജയന്‍ എന്ന വ്യക്തിക്ക് നേരെയായിരുന്നില്ല. പാര്‍ട്ടിയെ കേരള സമൂഹം എങ്ങനെ കാണുന്നുവെന്ന് വിധി വന്നപ്പോള്‍ കാണാന്‍ സാധിച്ചു. പാര്‍ട്ടി അനുഭാവികള്‍ അല്ലാത്തവരും പിന്തുണ നല്‍കി. ഒരു പോറല്‍ പോലും ഏല്‍പിക്കാതെ പാര്‍ട്ടിയെ കാത്തുസൂക്ഷിച്ച നല്ല മനസുകളോട് നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു.ഈ തിരിച്ചറിവ് കൊണ്ടാണ് പ്രതിസന്ധിയെ നേരിടാന്‍ കഴിഞ്ഞത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായത് കൊണ്ടാണ് തന്റെ നേരെ ആക്രമണങ്ങള്‍ ഉണ്ടായതതെന്നും അദ്ദേഹം പറഞ്ഞു.

 

 

 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More