You are Here : Home / എഴുത്തുപുര

നിതാഖാത് പാക്കേജിന് അംഗീകാരം

Text Size  

Story Dated: Wednesday, November 06, 2013 12:01 hrs UTC

നിതാഖാത് മൂലം നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്കുള്ള പാക്കേജിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിതാഖാത് പാക്കേജിന് രൂപം നല്‍കിയത്. നിതാഖാത് മൂലം തിരിച്ചുവരുന്നവരുടെ യാത്രാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കാനും തിരികെ വരുന്നവര്‍ക്ക് സ്വയംതൊഴില്‍ സംരംഭത്തിന് സഹായം നല്കാനും തീരുമാനമായിരുന്നു.സൗദിയില്‍ നിന്ന് നവംബര്‍ 20ന് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്തായിരിക്കും ഇവരെ കൊണ്ടുവരിക. ഇതിനായി നോര്‍ക്കയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രീമിലെയര്‍ പരിധി നാലരയില്‍ നിന്നും ആറരലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More