You are Here : Home / എഴുത്തുപുര

ലാവലിന്‍കേസില്‍നിന്ന് പിണറായിയെ ഒഴിവാക്കി

Text Size  

Story Dated: Tuesday, November 05, 2013 06:48 hrs UTC

ലാവലിന്‍കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കോടതി ഒഴിവാക്കി. പിണറായി അടക്കം വിടുതല്‍ ഹര്‍ജിനല്കിയ ആറുപേരെയും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍. രാജു പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കേസിലെ ഗൂഢാലോചന സിബിഐക്ക് തെളിയിക്കാനായില്ലെന്ന് കോടതി പറഞ്ഞു. കേസിലെ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. ലാവലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിണറായി വിടുതല്‍ ഹര്‍ജി നല്‍കിയത്. രാഷ്ട്രീയലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നതെന്നും പിണറായി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. സിബിഐയുടെ കുറ്റപത്രവും കോടതി മടക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More