You are Here : Home / എഴുത്തുപുര

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Friday, November 01, 2013 04:33 hrs UTC

പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അട്ടിമറിക്കുന്നതിന് പോലീസില്‍ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ബിജുവിനും സരിതയ്ക്കുമെതിരായ 2005ലെ കേസ് എഴുതിതള്ളിയതിന്റെ സാഹചര്യം വ്യക്തമാക്കണം. പോലീസിന്റെ ചോദ്യംചെയ്യലിനുശേഷം സലിംരാജ് ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്നത് ചാനലുകളില്‍ കണ്ടതാണ്. സലിംരാജിനെ ചോദ്യംചെയ്യുന്നതുപോലെയാണ് മറ്റു പ്രതികളെയും ചോദ്യം ചെയ്യുന്നതെങ്കില്‍ കാര്യമില്ലെന്നും ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് അഭിപ്രായപ്പെട്ടു.ചെന്നൈ സ്വദേശിയായ ടി.ആര്‍.പ്രകാശാണ് ബിജുവിനും സരിതക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More