You are Here : Home / എഴുത്തുപുര

കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം: അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, November 01, 2013 09:08 hrs UTC

കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.ഡി സി സി ഓഫീസിനും ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി.കണ്ണൂര്‍ ഡി.സി.സി ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവം ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി അന്വേഷിക്കുമെന്ന് തിരുവഞ്ചൂര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരമേഖലാ എ ഡി ജി പി ശങ്കര്‍ റെഡ്ഡിക്ക് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More