You are Here : Home / എഴുത്തുപുര

കടകംപള്ളി ഭൂമിതട്ടിപ്പ്: വര്‍ക്കല കഹാറിനു പങ്കെന്ന് സുരേന്ദ്രന്‍

Text Size  

Story Dated: Friday, November 01, 2013 09:02 hrs UTC

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് എം.എല്‍.എ വര്‍ക്കല കഹാറിനും പങ്കെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍.
കടകംപള്ളിയിലെ ഒമ്പതുപേരുടെ പേരുടെ കൈവശമുണ്ടായിരുന്ന 13 ഏക്കര്‍ ഭൂമി കഹാറിന്‍്റെ ഭാര്യാമാതാവ് സല്‍മ ബീവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം ആരോപിച്ചു.കരകുളം രജിസ്ട്രാറെ എം.എല്‍.എയുടെ വീട്ടില്‍ വിളിച്ചു വരുത്തി പ്രമാണം രജിസ്റ്റര്‍ ചെയ്തതെന്നും പണമിടപാട് നടന്നത് എം.എല്‍.എയുടെ സാന്നിദ്ധ്യത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ കടകംപള്ളി ഭൂമിതട്ടിപ്പില്‍ തനിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വര്‍ക്കല കഹാര്‍ എം.എല്‍.എ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More