You are Here : Home / എഴുത്തുപുര

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ്

Text Size  

Story Dated: Wednesday, October 30, 2013 02:24 hrs UTC

തന്റെ പുനര്‍വിവാഹം നിയമപരമെന്ന് മുകേഷ് പറഞ്ഞു. വിവാഹം നിയമപരമല്ലെന്നും പുനര്‍വിവാഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ ഭാര്യ സരിത വ്യക്തമാക്കിയിരുന്നു.മുന്‍ ഭാര്യ സരിതയുമായി 1996 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ്. 2012 ജനുവരിയില്‍ എറണാകുളം കുടുംബകോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഇതിന് ശേഷം ഒന്നര വര്‍ഷം കഴിഞ്ഞാണ് നിയമപ്രകാരം പുനര്‍വിവാഹത്തിന് നടപടി സ്വീകരിച്ചത്. വിവാഹ മോചന ഉത്തരവുകളും മറ്റ് രേഖകളും ഹാജരാക്കിയ ശേഷമാണ് വിവാഹിതനായതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.മറ്റ് തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണയില്‍ നിന്ന് ഉടലെടുത്തതുമാണെന്നും വാര്‍ത്താകുറിപ്പില്‍ മുകേഷ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More