You are Here : Home / എഴുത്തുപുര

വിവാഹ വാര്‍ത്ത പച്ചക്കള്ളമെന്ന് കാവ്യ

Text Size  

Story Dated: Tuesday, October 29, 2013 04:47 hrs UTC

സിനിമാ രംഗത്തു നിന്നുള്ള ഒരാളെ രണ്ടാം വിവാഹം ചെയ്യുമെന്ന വാര്‍ത്ത പ്രശസ്ത ചലച്ചിത്ര നടി കാവ്യ മാധവന്‍ നിഷേധിച്ചു.തന്റെ വിവാഹം തീരുമാനിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നും മറ്റുളളവര്‍ക്ക്‌ വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തിയാണെന്നും കാവ്യ പറഞ്ഞു.കാവ്യ തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഈക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്.

കാവ്യ ഫേസ്‌ ബുക്കില്‍ കുറിച്ചത്‌


പ്രിയ സുഹൃത്തുക്കളെ,

എന്റെ വിവാഹം തീരുമാനിച്ചു എന്നൊരു വാര്‍ത്ത ഫേസ്ബുക്കിലും മറ്റു ഓണ്‍ലൈന്‍ സൈറ്റുകളിലും പ്രചരിക്കുന്നതായി അറിഞ്ഞു, ഒരു വലിയ നുണയാണത്. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കി സന്തോഷിക്കുന്ന ആരുടെയോ പ്രവൃത്തിയായി കരുതാം .ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ എന്റെ പ്രിയസുഹൃത്തുക്കള്‍ ദയവ്‌ ചെയ്ത് പങ്കാളികളാകരുത്.
എന്റെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാം നിങ്ങളുമായി പങ്കുവെയ്ക്കുന്ന ആള്‍ ആണ് ഞാന്‍. വിവാഹം പോലെയുള്ള സുപ്രധാന കാര്യങ്ങള്‍ ഞാന്‍ നിങ്ങളെ അറിയിച്ചിരിക്കും. ഫേസ്ബുക്കിലെ എന്റെ സുഹൃത്തുക്കള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ് .നിങ്ങള്‍ക്ക് എന്റെ വാക്കുകളെ വിശ്വസിക്കാം .....ഈ പ്രചാരണം മനപ്പൂര്‍വമാണ്‌.ഉപദ്രവിക്കുക എന്നത് മാത്രമാണ് ലക്‌ഷ്യം.
സഹജീവികളെ പരിഗണിക്കുകയും മാനിക്കുകയും വേദനിപ്പിക്കാതിരിക്കുകയും ചെയ്യുക എന്ന മിനിമം മാന്യത കാത്തുസൂക്ഷിക്കേണ്ടതല്ലേ...തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്‌ എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു... എന്നെ എല്ലായ്പ്പോഴും മനസിലാക്കുകയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളില് എനിക്ക് വിശ്വാസമുണ്ട്...നന്ദി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More