You are Here : Home / എഴുത്തുപുര

അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ്

Text Size  

Story Dated: Monday, October 28, 2013 03:04 hrs UTC

മുഖ്യമന്ത്രിക്കെതിരെ നടത്തിയ അക്രമത്തിന് തെളിവുണ്ടെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു കാര്യങ്ങള്‍. കാള്‍ട്ടെക്‌സ് ജംഗ്ഷന്‍ മുതല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഈ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തെളിവുണ്ട്. കാറിന്‍റെ ചില്ല് തകര്‍ത്ത കല്ല് മുഖ്യമന്ത്രിയുടെ നെഞ്ചിലാണ് പതിച്ചത്. നെഞ്ചില്‍ പതിച്ച കല്ലാണ് തെറിച്ച് മറുഭാഗത്തെ ചില്ല് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം സി.പി.എം വളച്ചൊടിക്കുകയാണ് ചെയ്തത്. ഖേദം പ്രകടിപ്പിക്കാനുള്ള മര്യാദപോലും കാണിച്ചില്ല-മന്ത്രി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More