You are Here : Home / എഴുത്തുപുര

വി.എസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Text Size  

Story Dated: Monday, October 28, 2013 02:55 hrs UTC

തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പോലും കോടതിക്ക് ഭയമാണെന്ന വി.എസിന്റെ പ്രസ്താവനയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ കരുവാക്കേണ്ട. അതിന് വേറെ വഴിനോക്കണമെന്നും സലിം രാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ് പരിഗണിക്കവേ ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.കോടതിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് മോശംകാര്യമാണ്. വി.എസ് എത്രവരെയാണ് പഠിച്ചിട്ടുള്ളത്. കോടതിയെക്കുറിച്ച് അറിയില്ലെങ്കില്‍ ഇവിടെ വന്നാല്‍ പഠിപ്പിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയോടെന്നല്ല മറ്റാരോടും ഭയമോ വിധേയത്തമോ ഇല്ലെന്നും ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More