You are Here : Home / എഴുത്തുപുര

ഡാറ്റാ സെന്റര്‍: നന്ദകുമാറിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

Text Size  

Story Dated: Monday, October 28, 2013 04:49 hrs EDT

ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് കേസന്വേഷണം സി.ബി.ഐ.ക്ക് വിട്ടുവെന്ന് താന്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് സത്യവാങ്മൂലത്തില്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.

കേസ് സിബിഐക്കു വിടുന്നതിനെ ചോദ്യം ചെയ്തും കേസില്‍ മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതാണ് കോടതി തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More