You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം: 22 പേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, October 28, 2013 08:36 hrs UTC

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു.കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്.  പി.ജയരാജന്‍ ,
എം.വി ജയരാജന്‍ , പി.കെ ശ്രീമതി, സി.കൃഷ്ണന്‍ ,കെ.കെ നാരായണന്‍ എന്നിവരടക്കം ആയിരംപേര്‍ക്കെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യവുമായും ഫോണിലൂടെ ചര്‍ച്ച നടത്തി.കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More