You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക്‌ കല്ലേറ് : പ്രതിഷേധം ശക്തം

Text Size  

Story Dated: Sunday, October 27, 2013 01:53 hrs UTC

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എറണാകുളം എം.ജി. റോഡില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.സി.പി.എമ്മിന്റെ റൗഡിസമാണ് കണ്ണൂരില്‍ കണ്ടതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. നിയമം കൈയിലെടുക്കാനുള്ള അധികാരം സി.പി. എം അണികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി വരുന്ന വഴിയെ കുറിച്ചുള്ള വിവരങ്ങള്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് ചോര്‍ന്നു കിട്ടിയതായി സംശയിക്കേണ്ടതുണ്ടെന്ന് ടി.എന്‍ . പ്രതാപന്‍ പറഞ്ഞു. സി.പി.എം സ്റ്റാലിനിസത്തിന്റെ പരകോടിയാണ് കണ്ണൂരില്‍ കണ്ടതെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More