You are Here : Home / എഴുത്തുപുര

കോടതിക്ക് ഉമ്മന്‍ചാണ്ടിയുടെ പേരു പറയാന്‍ പേടി: വി.എസ്‌

Text Size  

Story Dated: Saturday, October 26, 2013 07:40 hrs EDT

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളിയിലെ ഭൂമി തട്ടിപ്പുകേസിലെ പരാതിക്കാരെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലിം രാജിന് പിന്നില്‍ സ്വാധീനമുള്ള ശക്തിയെന്ന് മാത്രമാണ് പറയുന്നത്. ആരെന്നു പേര് പറയാന്‍ കോടതി മടിക്കുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണ്. ഭയം വെടിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ പേര് പറയാന്‍ കോടതി തയാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More