You are Here : Home / എഴുത്തുപുര

കല്‍ക്കരിപ്പാടം: ഫയല്‍ പിഎംഒ സിബിഐക്കു കൈമാറി

Text Size  

Story Dated: Saturday, October 26, 2013 07:41 hrs UTC

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന് ഒഡീഷയിലെ താലബിറ കല്‍ക്കരിപ്പാടം അനുവദിക്കാനുള്ള തീരുമാനം സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഒാഫിസ് സിബിഐക്കു കൈമാറി. അഴിമതി അന്വേഷണ കേസുകളുടെ പുരോഗതിയെക്കുറിച്ചു സിബിഐ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ട് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. അപ്പോള്‍ ഹിന്‍ഡാല്‍കോയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ ആവശ്യമെങ്കില്‍ അതിനുശേഷം പിഎംഒയിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് സിബിഐ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More