You are Here : Home / എഴുത്തുപുര

ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ വി.എസ്. സന്ദര്‍ശിച്ചു

Text Size  

Story Dated: Saturday, October 26, 2013 07:38 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരുമായി വി.എസ്. ചര്‍ച്ച നടത്തി. പ്രാദേശിക എല്‍ .ഡി.എഫ് നേതാക്കളും വി. എസിനെ അനുഗമിച്ചു.  തങ്ങളുടെ ഭൂമിയുടെ തണ്ടപ്പേര് മാറ്റുകയും 2012 വരെ കരമടച്ച ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമി തങ്ങളുടേതല്ലെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നു പറയുന്നതെന്നും ജനങ്ങള്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമിയുടെ രേഖകളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ വി.എസിനെ സന്ദര്‍ശിക്കാനെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More