You are Here : Home / എഴുത്തുപുര

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Text Size  

Story Dated: Friday, October 25, 2013 04:02 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോന്നി സ്വദേശി ശ്രീധരന്‍നായര്‍ വാദിയായ കേസിലാണ് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സരിത എസ്. നായരാണ് ഒന്നാം പ്രതി. ബിജു രാധാകൃഷ്ണനെ രണ്ടും മുഖ്യമന്ത്രിയുടെ മുന്‍ പി.എ ടെന്നി ജോപ്പന്‍ മൂന്നും പ്രതികളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. 239 പേജ് വരുന്ന കുറ്റപത്രത്തിനൊപ്പം ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി പ്രസന്നന്‍ നായര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ബിജുവും സരിതയും ചേര്‍ന്ന് ടെന്നി ജോപ്പന്റെ സഹായത്തോടെ ശ്രീധരന്‍നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More