You are Here : Home / എഴുത്തുപുര

കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി

Text Size  

Story Dated: Friday, October 25, 2013 08:29 hrs UTC

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിക്ക് സി.ബി.ഐ ചോദ്യാവലി കൈമാറി. മറുപടിക്കനുസരിച്ചായിരിക്കും ചോദ്യംചെയ്യണമോയെന്ന് തീരുമാനിക്കകയെന്നും സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.കേസില്‍ ഇതുവരെ 14 പ്രഥമവിവര റിപ്പോര്‍ട്ടുകളാണ് സി.ബി.ഐ ഫയല്‍ ചെയ്തത്. 2005 ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിക്കുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More