You are Here : Home / എഴുത്തുപുര

നടന്‍ മുകേഷ്‌ വിവാഹിതനായി; വധു മേതില്‍ ദേവിക

Text Size  

Story Dated: Thursday, October 24, 2013 01:49 hrs UTC

നടന്‍ മുകേഷ്‌ വിവാഹിതനായി. വധു നര്‍ത്തകിയായ മേതില്‍ ദേവിക.മരടിലെ സബ്‌ റജിസ്‌ട്രാര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റജിസ്‌റ്റര്‍ ചെയ്‌തു.പിന്നീട്‌ തൃപ്പൂണിത്തുറ പുതിയകാവ്‌ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി. മരടിലെ മുകേഷിന്റെ വസതിയില്‍ വീട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
പ്രശസ്‌ത ഭരതനാട്യം കലാകാരിയായ ദേവിക പാലക്കാട്‌ രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്‌.മുകേഷ്‌ സംഗീത നാടക അക്കാദമി തലവനായിരിക്കെയാണ്‌ ദേവിക ഇവിടെ അംഗമായിരുന്നു. ഈ പരിചയമാണ്‌ വിവാഹത്തില്‍ എത്തിച്ചത്‌‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More