You are Here : Home / എഴുത്തുപുര

നീറ്റ്: വിധി സുപ്രീംകോടതി പുന:പരിശോധിക്കും

Text Size  

Story Dated: Thursday, October 24, 2013 09:34 hrs UTC

നീറ്റ് റദ്ദാക്കിയ വിധി സുപ്രീംകോടതി പുന:പരിശോധിക്കും. കേന്ദ്ര സര്‍ക്കാരും സങ്കല്‍പ് എന്ന സന്നദ്ധ സംഘടനയും നല്‍കിയ റിവ്യു ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എച്ച്. എല്‍ . ദത്തു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി പുന:പരിശോധിക്കാന്‍ തീരുമാനിച്ചത്. കേസിലെ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചു.

മെഡിക്കല്‍, ഡെന്റല്‍ ബിരുദബിരുദാനന്തര കോഴ്‌സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പൊതുപ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിക്കൊണ്ടുള്ള അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് വലിയ വിവാദങ്ങസൃഷ്ടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More