You are Here : Home / എഴുത്തുപുര

പി.സി. ജോര്‍ജിനെ തള്ളി കെ.എം. മാണി

Text Size  

Story Dated: Thursday, October 24, 2013 08:45 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ അഭിപ്രായപ്രകടനത്തില്‍ പ്രസക്തിയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി. പി.സി. ജോര്‍ജ് വ്യക്തിപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മാണി പ്രസ്താവനയില്‍ പറഞ്ഞു. പരസ്പര ബഹുമാനത്തോടെയാണ് പൊതുപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പാര്‍ട്ടി വിഷയങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യരുത്. ലോക്‌സഭാ സീറ്റിന്റെ കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളും. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ഉടന്‍ യോഗം ചേരുന്നുണ്ട്-മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More