You are Here : Home / എഴുത്തുപുര

താനും ഒരു പക്ഷെ കൊല്ലപ്പെട്ടെക്കാം: രാഹുല്‍

Text Size  

Story Dated: Wednesday, October 23, 2013 04:50 hrs UTC

അമ്മൂമ്മയുടെയും അച്ഛന്റെയും രക്തം കണ്ടുവളര്‍ന്നവനാണ് താനെന്നും തന്നെ പേടിപ്പിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. അച്ഛനെയും അമ്മൂമ്മയെയും കൊന്നവര്‍ ഒരുപക്ഷേ തന്നെയും കൊന്നേക്കുമെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. അമ്മൂമ്മയായ ഇന്ദിരാഗാന്ധിയുടെ രക്തം ഞാന്‍ കണ്ടിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ കൊലപാതകികളായ സത്വത് സിംഗിന്റെയും ബീത്സിംഗിന്റെയും രക്തം ഞാ്ന്‍ കണ്ടിട്ടുണ്ട്. എന്റെ അച്ഛനും കൊല്ലപ്പെട്ടതാണ്. ഉറ്റവരെ നഷ്ടപ്പെടുന്നതിന്റെ വേദന തനിക്കറിയാം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കൊണ്ടാണ് തനിക്ക് ബി ജെ പിയോട് വിരോധം എന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ ചുരുവില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ഗാന്ധി വികാരാധീനനായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More