You are Here : Home / എഴുത്തുപുര

ഡാറ്റ സെന്റര്‍: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി

Text Size  

Story Dated: Monday, October 21, 2013 05:08 hrs EDT

ഡാറ്റ സെന്റര്‍ കേസില്‍ നേരിട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് സുപ്രീംകോടതി അനുമതി നല്‍കി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിന് കേസ് പരിഗണിച്ച ജസ്റ്റിസ് എച്ച്.എല്‍ . ദത്തു എ.ജി.യെ നിശിതമായി വിമര്‍ശിച്ചു. എ.ജി.ക്ക് വേണമെങ്കില്‍ നേരത്തെത്തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാമായിരുന്നു. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ കോടതിക്ക് കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നു. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കേസിലെ മറ്റ് കക്ഷികള്‍ക്ക് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി കോടതിയില്‍ ഹാജരായില്ല.  കേസ് അടുത്തയാഴ്ച പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.