You are Here : Home / എഴുത്തുപുര

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

Text Size  

Story Dated: Saturday, October 19, 2013 03:41 hrs EDT

സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ (99) അന്തരിച്ചു. പുലര്‍ച്ചെ 4.20ന് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ടെംബില്‍ റോഡിലെ വസതിയായ ശരവണയില്‍ മൃതദേഹം എത്തിച്ചു. ഒമ്പത് മണിയോടെ മൃതദേഹം തലശേരി ബി.ഇ.എം.പി സ്കൂളിലേക്ക് മാറ്റും. അവിടെ ഉച്ചക്ക് ഒരുമണി വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമുണ്ടാകും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തലശേരി തലായിയിലെ ശ്മശാനത്തില്‍.

അറുപതില്‍പരം സിനിമകളായി 400 ഗാനങ്ങള്‍ക്ക് രാഘവന്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
1954ല്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായ നീലക്കുയിലിലെ ഗാനങ്ങളിലൂടെ സംഗീത സംവിധാനത്തിന് തുടക്കമിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.