You are Here : Home / എഴുത്തുപുര

ജനസമ്പര്‍ക്കപരിപാടി ഉപരോധം ജനദ്രോഹം: എംഎം ഹസന്‍

Text Size  

Story Dated: Wednesday, October 16, 2013 08:31 hrs UTC

ലക്ഷത്തിലധികം ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഉതകുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെ തടയാനും തകര്‍ക്കാനും എല്‍ഡിഎഫ് നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ജനാധിപത്യവിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ജനസമ്പര്‍ക്കപരിപാടി ഉപരോധിക്കാനുള്ള തീരുമാനം കടുത്ത ജനദ്രോഹമാണ്. ഇത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ സമരമല്ല, ജനങ്ങള്‍ക്കെതിരായ സമരമാണ്.മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ അവാസ്തവമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള പ്രതിപക്ഷശ്രമം വിലപ്പോവില്ലെന്ന് ഹസന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More