You are Here : Home / എഴുത്തുപുര

പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയാലും പ്രശ്നമില്ല:വി.എസ്

Text Size  

Story Dated: Tuesday, October 15, 2013 12:36 hrs EDT

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. ലാവലിന്‍ ഇടപാട് അഴിമതിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും വി എസ് പറഞ്ഞു.പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് എങ്ങനെ വന്നാലും അതേക്കുറിച്ച് ഉത്കണ്ഠയില്ല. പ്രതിപ‌ക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാലും ഇല്ലെങ്കിലും പ്രശ്നമില്ല. എനിക്ക് പറയാനുള്ളത് കമ്മീഷന് മുന്നില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും വി എസ് പറഞ്ഞു.

ലാവലിന്‍ ഇടപാടിനെക്കുറിച്ച് സി എ ജി നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും തിരുത്തപ്പെട്ടിട്ടില്ല. ആ റിപ്പോര്‍ട്ട് വിശ്വസിക്കുന്നു. ലാവലിന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെങ്കില്‍ അത് കോടതിയില്‍ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.