You are Here : Home / എഴുത്തുപുര

വിടപറയുന്നത് നാടിനുമുന്നില്‍ തന്നെ

Text Size  

Story Dated: Tuesday, October 15, 2013 07:10 hrs UTC

ക്രിക്കറ്റ് ദൈവം സചിന്‍ ടെണ്ടുല്‍ക്കര്‍ തന്‍റെ നാട്ടില്‍ തന്നെ കളിയവസാനിപ്പിക്കും.വിടവാങ്ങല്‍ മത്സരമായ 200ാം ടെസ്റ്റ് സ്വന്തം നാടായ മുംബൈയിലെ വാങ്കഡെ സറ്റേഡിയത്തില്‍ നടക്കുമെന്ന്  ബി.സി.സി.ഐ ഒദ്യോഗികമായി അറിയിച്ചു.  വെസ്റ്റ് ഇന്‍ഡീസിനെതിരെ നവംബര്‍ 14 മുതല്‍ 18 വരെയാണ് മത്സരം.  

200ാം ടെസ്റ്റിന് വേദിയായി കൊല്‍ക്കത്തയെയും കണ്ടിരുന്നുവെങ്കിലും സചിന്‍െറ ആഗ്രഹംമാനിച്ച് ഒടുവില്‍ മുംബൈ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ള പറഞ്ഞു. വിടവാങ്ങല്‍ മത്സരത്തിന് സ്വന്തം നാട്ടില്‍  അവസരമൊരുക്കണമെന്ന് സചിന്‍  നേരത്തേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More