You are Here : Home / എഴുത്തുപുര

തച്ചങ്കരിക്ക് സ്ഥാനക്കയറ്റം: സര്‍ക്കാരിനെതിരെ മുരളീധരന്‍

Text Size  

Story Dated: Monday, October 14, 2013 08:55 hrs UTC

ഐ.ജി ടോമിന്‍ തച്ചങ്കരിയെ താക്കീതുചെയ്ത് അഡീ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ.ശിക്ഷയായി പ്രമോഷന്‍ നല്‍കുന്നത് വിചിത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസിന്റെ തലപ്പത്ത് ഇരുത്തുന്നത് ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് ഒന്നരവര്‍ഷത്തോളം സസ്‌പെന്‍ഷനിലായ തച്ചങ്കരി ഇപ്പോള്‍ മാര്‍ക്കറ്റ്‌ഫെഡ് മാനേജിങ് ഡയറക്ടറാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ തുടര്‍ച്ചയായി ആരോപണവിധേയനാകുന്ന തച്ചങ്കരിയുടെ ഔദ്യോഗിക സേവനവും പ്രവര്‍ത്തനങ്ങളും അവലോകനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യന്‍ സര്‍ക്കാരിന് കത്തുനല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More